പാലക്കാട്: മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ ആദിവാസികളുടെ തല മൊട്ടയടിച്ച സംഭവത്തെ രാഷ്ട്രീയ പാർട്ടികൾ നിസാര വൽക്കരിക്കുകയും മുതലെടുക്കുകയുമാണെന്ന് എൻ സി എച്ച് ആർ ഒ (നാഷണൽ കോർഡിനേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗ നൈസേഷൻ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി.
പാലക്കാട്ടിന്റെ കിഴക്കൻ അതിർത്തിയിലെ ജാതി ഗ്രാമങ്ങളി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ മുടി മുറിക്കുകയും.
രണ്ടുപേരുടെ തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നത് നല്ല നടപ്പിനാണെന്നു സ്ഥലം എസ്ഐ അവകാശപ്പെടുന്പോൾ കേസെടുക്കാതെ യുവാക്കളെ വിട്ടയച്ചതും ശരിയായില്ലെന്നും പോലിസിൽതന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും നൊട്ടംന്പാറ സ്രാന്പിക്ക കോളനിയിൽ സഞ്ജയ്, നിതീഷ് എന്നിവരുടെ വീട് സന്ദർശിച്ച ശേഷം എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടി, ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീൽ എന്നിവർ പറഞ്ഞു.
എസ്ഐ വിനോദിനെ സ്ഥലം മാറ്റിയെങ്കിലും അത് ശിക്ഷാ നടപടിയല്ല.അതുകൊണ്ട് എസ്ഇ/എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ വിഷയത്തി ഇടപെടണമെന്നും എൻസിഎച്ച്ആർഒ സംഘം ആവശ്യപ്പെട്ടു.