കാട്ടിക്കുളം: ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ മാനന്തവാടി എംഎൽഎ ഒ.ആർ. കേളുവിനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. കോളനിയിലെ യുവാവ് സനീഷിനെ എംഎൽഎ മർദിച്ച കേസ് പോലീസ് ഒത്തുകളിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ പതിനെട്ടിന് ഓലൻഞ്ചേരി വയലിൽ യുവാക്കൾ തമ്മിൽ കളിക്കുന്നതിനിടെ ബഹളം ഉണ്ടാവുകയും ഇത് ചോദ്യം ചെയ്ത എംഎൽഎ ഒ.ആർ. കേളുവിന്റെ സഹോദരനും യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ എംഎൽഎ ഓടിയെത്തി വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് സനീഷ് പറയുന്നത്.
രണ്ട് കാലുകളും നീര് ഉണ്ടാവുകയും ഇടത്തെ കാൽമുട്ടിന് താഴെ മർദനത്തിൽ പൊട്ടലുണ്ടായെന്നും സനീഷ് പറയുന്നു. സ്പീക്കർക്കും ഡിജിപിക്കും പോലീസ് കപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കോളനിക്കാർ.
യുവാക്കൾ വയലിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തത് മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎയുടെ ബന്ധുക്കൾ പറഞ്ഞു.