കണ്ണൂർ: എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ.
സംഭവത്തിനുശേഷം പി.പി. ദിവ്യയുമായി താൻ സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്.
എല്ലാവരുടെയും സൗകര്യാർഥമാണ് ഔദ്യോഗിക വസതിയിലെത്തി മൊഴിയെടുത്തത്.അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്റെ ആരോപണവും കളക്ടർ തള്ളി.
താൻ അവധി നിഷേധിച്ചിട്ടില്ലെന്നും എഡിഎം നവീൻ ബാബുവുമായി ഔദ്യോഗിമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും കളക്ടർ പറഞ്ഞു.