ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: ഡി​സി​സി​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 26ന്

പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​ന്‍റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 26നു ​രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.

കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്തി​ന് പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ആ​രം​ഭി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ​യെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ദി​വ​സ​ങ്ങ​ളാ​യി​ട്ടും അ​റ​സ്റ്റ് ചെ​യ്യാ​തി​രി​ക്കു​ന്ന ന​ട​പ​ടി കു​ടും​ബ​ത്തോ​ടു കാ​ട്ടു​ന്ന ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും ഡി​സി​സി കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment