സി.സി.സോമൻ
കോട്ടയം: പോലീസ് വകുപ്പിൽ ഭരണ വിഭാഗത്തിന് (അഡ്മിനിസ്ട്രേഷൻ) ജില്ലാ തലത്തിൽ നിയമിച്ച അഡീഷണൽ എസ്പിമാർ 29നകം ചാർജെടുക്കണമെന്ന് ഡിജിപി നിർദേശം നല്കി. 17 പോലീസ് ജില്ലകളിൽ പുതിയ തസ്തികയുണ്ടാക്കി അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടുമാരെ നിയമിച്ചെങ്കിലും പലരും ഇതിനകം ചാർജെടുത്തില്ല.
ഇതേ തുടർന്നാണ് ഡിജിപിയുടെ ഉത്തരവ്. 29നകം അഡീഷണൽ എസ്പിമാർ ചാർജെടുത്ത് ഡിജിപിക്ക് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. മുതിർന്ന ഡിവൈഎസ്പിമാർക്ക് പ്രമോഷൻ നല്കിയാണ് അഡീഷണൽ എസ്പിമാരാക്കിയത്.
നിലവിൽ നിയമ പാലനത്തിന്റെയും ഭരണ വിഭാഗത്തിന്റെയും ചുമതല വഹിക്കുന്നത് ജില്ലാ പോലീസ് മേധാവികളാണ്.
കേസ് അന്വേഷണത്തിനിടെ പോലീസിലെ ഭാരിച്ച ഭരണ കാര്യങ്ങൾകൂടി നോക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് ഭരണ കാര്യങ്ങളുടെ ചുമതല ഇപ്പോഴത്തെ എസ്പിമാരിൽ നിന്ന് നീക്കിയത്. പകരം ഭരണ കാര്യങ്ങൾക്ക് പുതിയ എസ്പിയെ നിയമിക്കുകയും ചെയ്തു. ഇതോടെ നിയമ പാലനത്തിനും (ലോആൻഡ് ഓർഡർ) ഭരണ (അഡ്മിനിസ്ട്രേഷൻ) കാര്യങ്ങൾക്കും രണ്ടു പോലീസ് സൂപ്രണ്ടുമാരായി.
പുതുതായി നിയമനം ലഭിച്ച ഭരണ വിഭാഗം അഡീഷണൽ എസപിമാർ. ബ്രാക്കറ്റിൽ നിയമനം ലഭിച്ച സ്ഥലം. എസ്.അനിൽകുമാർ (തൃശൂർ സിറ്റി), പി.ബി.പ്രശോഭ് (കാസർകോട്), പി.എ.മുഹമ്മദ് അരിഫ് (കൊല്ലംസിറ്റി), ഷാനവാസ് എ (തിരുവനന്തപുരം റൂറൽ), എസ്.ദേവമനോഹർ (മലപ്പുറം), മുഹമ്മദ് ഷാഫി കെ (കൊല്ലം റൂറൽ), ബി.കൃഷ്ണകുമാർ (സീനിയർ-ആലപ്പുഴ), എം.സുബൈർ (തൃശൂർ റൂറൽ), കെ.സലിം (പാലക്കാട്), ടി.കെ.സുബ്രഹ്മണ്യൻ (കോഴിക്കോട് റൂറൽ), എം.ജെ.സോജൻ (എറണാകുളം റൂറൽ), നസിം എ (കോട്ടയം), കെ.കെ.മൊയ്ദീൻകുട്ടി (വയനാട്), എം.സി.ദേവസ്യ (കോഴിക്കോട് സിറ്റി), എം.ഇക്ബാൽ (ഇടുക്കി), എസ്.ആർ.ജ്യോതിഷ്കുമാർ (പത്തനംതിട്ട), വി.ഡി.വിജയൻ ( കണ്ണൂർ).