പോലീസുകാരിലും കലാകാരന്മാരുണ്ട്. കാക്കിക്കുള്ളിലെ കലാകാരന്‍ എന്ന പ്രയോഗം തന്നെ പോലീസുള്‍പ്പെടെയുള്ള സേനകളിലുള്ള കലാഹൃദയം ഉള്ളവരെ ഉദ്ദേശിച്ചുള്ളതാണ്. ജോലിയുടെ ഇടവേളയില്‍ സഹപ്രവര്‍ത്തകരെ ആനന്ദിപ്പിക്കാനായി മധുരസ്വരത്തില്‍ താളം പിടിച്ച് പാട്ടുപാടിക്കൊടുക്കുന്ന പോലീസുകാരനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
Fantastic !!👏👏💖🤗#BhardoJholi #BajrangiBhaijan pic.twitter.com/lFiE0kjYJD
— Adnan Sami (@AdnanSamiLive) December 2, 2019
ബക്കറ്റില്‍ കൈകള്‍ കൊണ്ട് താളം പിടിച്ചാണ് പാട്ട്. ‘ ബജ്‌റംഗി ഭായ്ജാന്‍’ എന്ന സല്‍മാന്‍ ചിത്രത്തില്‍ അദ്‌നാന്‍ സമി പാടിയ ‘ഭര്‍ തോ ജോലീ മേരീ’ എന്നു തുടങ്ങുന്ന ഗാനമാണ് പൊലീസുകാരന്‍ പാടുന്നത്. കാക്കിക്കുള്ളിലെ ഗായകനെ തന്റെ ട്വീറ്റിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സാക്ഷാല്‍ അദ്‌നാന്‍ സമി. സല്‍മാന്‍ ഖാനും ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
പാക്കിസ്ഥാനില്‍ നിന്നും വന്ന് ഇന്ത്യയില്‍ ഒറ്റപ്പെട്ടുപോയ ശാഹിദ/മുന്നി എന്ന സംസാരശേഷിയില്ലാത്ത ബാലിക, ഹനുമാന്‍ ഭക്തനായ പവന്‍ കുമാര്‍ ചതുര്‍വേദിയുടെ (ബജ്‌റംഗി) സംരക്ഷണത്തില്‍ എത്തിപ്പെടുന്നതും മുന്നയെ തിരിച്ച് വീട്ടില്‍ എത്തിക്കാനുള്ള ബജ്‌റംഗിയുടെ ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞത്. അദ്നാന്‍ സമി പാടിയ ‘ഭര്‍ തോ ജോലീ മേരീ’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു. അദ്നാന്‍ സമിയുടെ ഹിറ്റ് പാട്ടുകളിലൊന്നായാണ് ആരാധകര്‍ ഈ ഗാനവും കാണുന്നത്. എന്തായാലും പോലീസുകാരന്‍ തകര്‍ത്തുവെന്നാണ് പാട്ടുകേട്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.