അടൂർ: എംസി റോഡിൽ കിളിവയൽ കോളജ് ജംഗ്ഷനു സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് കുട്ടികൾ അപകടത്തിൽ മരിച്ചു. എതിർദിശയിൽ വന്ന ടെന്പോയിൽ ബൈക്കിടിച്ചാണ് അപകടം.ഏനാത്ത് പള്ളിവടക്കതിൽ താഴത്ത് വിനോദിന്റെ മകൻ വിമൽ (16), കൈതപ്പറന്പ് ലക്ഷ്മിഭവനിൽ സജിയുടെ മകൻ വിശാഖ് (16), നെടുമണ്‍ ചരുവിള പുത്തൻവീട്ടിൽ ജോർജിന്റെ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്.
ഹയർ സെക്കൻഡറി വിദ്യാർഥികളായ മൂവരും ഒരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നിനാണ് അപകടം. വടക്കടത്തുകാവ് ഭാഗത്തുനിന്ന് ഏനാത്തേക്ക് കുട്ടികൾ ബൈക്കിൽ വരികയായിരുന്നു. എതിർദിശയിൽ വന്ന ടെന്പോയുമായി ബൈക്ക് കൂട്ടിയിടിച്ചതിനേ തുടർന്ന് റോഡിലേക്കു തെറിച്ചു വീണ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്കു നീക്കി. ഏനാത്ത് പോലീസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.