അടൂര്‍: കതകിന്റെ സാക്ഷയില്‍ കുടുങ്ങിയ കുട്ടിയുടെ വിരല്‍ അഗ്നിശമന സേന ഊരി. ഏഴംകുളം ദേവി വിഹാറില്‍ വര്‍ഷാ വിശ്വനാഥിന്റെ മകള്‍ ഗായത്രിയുടെ (ഏഴ് ) വിരല്‍ വീട്ടിലെ കതകിന്റെ സാക്ഷയില്‍ കുടുങ്ങുകയായിരുന്നു.
വിരല്‍ ഊരി എടുക്കാന്‍ വീട്ടുകാരും അയല്‍വാസികളും ശ്രമിച്ചുവെങ്കിലും നടന്നില്ല.. തുടര്‍ന്ന് കതകില്‍ നിന്നും സാക്ഷ ഇളക്കിയെടുത്ത് കുട്ടിയെ രാത്രി 11 ഓടെ അടൂര്‍ അഗ്നിശമന സേനയില്‍ എത്തിക്കുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോസിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍, ഷിയേഴ്സ് എന്നിവയുടെ സഹായത്തോടെ കുട്ടിയുടെ വിരല്‍ സാക്ഷയില്‍ നിന്നും വേര്‍പെടുത്തി എടുത്തു.