പിന്നെയും എന്ന സിനിമ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണെന്നും അത് മനസിലാവാത്തവരോട് തനിക്കൊന്നും പറയാനില്ലെന്നും ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ് ദിലീപെന്നും അടൂർ. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തിയേറ്റര്‍-സിനിമാ വിഭാഗത്തില്‍ ജോണ്‍ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ സിനിമയായ സ്വയംവരം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചില്ലെന്നും അടൂർ പറയുന്നു. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ലെന്നും സംവിധായകന് ചിത്രമൊരുക്കാനുള്ള മാർഗ നിർദേശം നൽകുകമാത്രമാണ് തിരക്കഥ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സിനിമയെപ്പറ്റി ഇപ്പോൾ പറയാനാവില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൂടാതെ ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ പറഞ്ഞു.