നൂ​റു വ​ര്‍​ഷം പ​ഴക്കം! ​അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വീ​ട് പൊ​ളി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു; പൊ​ളി​ച്ച ഓ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ ഇ​ട്ടു

അ​ടൂ​ര്‍: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നൂ​റു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ വീ​ട് പൊ​ളി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​രും ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കു​ടും​ബ​വി​ഹി​ത​ത്തി​ലെ 13.5 സെ​ന്റു സ്ഥ​ലം ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന ദി​വ​സ​മാ​ണ് കു​ടും​ബ​വീ​ട് പൊ​ളി​ക്കാ​നു​ള്ള ശ്ര​മം വി​വാ​ദ​ത്തി​ലാ​യ​ത്.

അ​ടൂ​ര്‍ ഭ​വാ​നി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​വാ​ദ​മെ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ​ക്കാ​ല തു​വ​യൂ​ര്‍ വ​ട​ക്ക് മൗ​ട്ട​ത്ത് ക​ണി​യാ​രേ​ത്ത് എ​ന്ന അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ വീ​ട് പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്.

വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ഓ​ട് ഭാ​ഗി​ക​മാ​യി ഇ​ള​ക്കി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് നാ​ട്ടു​കാ​രും സി​പി​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ടി​ച്ച് സ്ഥ​ല​ത്തെ​ത്തി.

പൊ​ളി​ക്കു​ന്ന​വ​രു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി. നൂ​റു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് വീ​ട്. വി​ശ്വ വി​ഖ്യാ​ത ച​ല​ചി​ത്ര​കാ​ര​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ഞ്ചു വ​യ​സു മു​ത​ല്‍ കോ​ള​ജ് ത​ലം വ​രെ ഈ ​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ഈ ​കെ​ട്ടി​ടം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​ത്.

നി​ല​വി​ല്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​രി പു​ത്രി​യു​ടെ കൈ​വ​ശ​മാ​ണ് ഇ​പ്പോ​ള്‍ വ​സ്തു​വും വീ​ടു​മു​ള്ള​തെ​ന്നും പ​ഴ​ക്ക​മു​ള്ള വീ​ട് സം​രക്ഷി​ക്ക​ണ​മെ​ന്നും സി​പി​ഐ ഏ​റ​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മ​ണ​ക്കാ​ല, സി​പി​എം തു​വ​യൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​ജ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

വീ​ട് നി​ല നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഇ.​വി കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക സ​മി​തി നി​വേ​ദ​നം ന​ല്‍​കി.

വീ​ടും സ്ഥ​ല​വും സാം​സ്‌​കാ​രി​ക വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ച​ല​ചി​ത്ര സാം​സ്‌​കാ​രി​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

വീ​ട് സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​രം​ക്ഷ​ണ സ​മി​തി​യും രൂ​പീ​ക​രി​ച്ചു. പൊ​ളി​ച്ച ഓ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ ഇ​ട്ടു.

Related posts

Leave a Comment