2009 ല്‍ കാട്, 2019 ല്‍ മെഡിക്കല്‍ കോളജ്! ഇതാണ് തന്റെ 10 ഇയര്‍ ചലഞ്ചെന്ന് കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്! ഒരു ചലഞ്ചെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാവണമെന്ന് പറഞ്ഞ് കയ്യടിച്ച് ജനം

പത്ത് വര്‍ഷ ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള, അതായത് 2009 ലെ ഏതെങ്കിലും ചിത്രവും 2019 ലെ ചിത്രവും തമ്മിലുള്ള താരതമ്യമാണത്. ആളുകള്‍ പല തരത്തിലുള്ള, തങ്ങളുടെ സ്വന്തം ചിത്രങ്ങളും ഏതെങ്കിലും വസ്തുവിന്റെയോ കെട്ടിടങ്ങളുടെയോ സ്ഥലങ്ങളുടെയോ എല്ലാം ചിത്രങ്ങളിട്ട് തകര്‍ക്കുകയാണ്. പലതും ആകര്‍ഷകവും കൗതുകകരവുമാണ്.

എന്നാല്‍ കേരളത്തില്‍ തരംഗമായ ഏതാനും ചില ചലഞ്ച് ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്, തന്റെ 10 ഇയര്‍ ചലഞ്ച് എന്ന പേരില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് പങ്കുവച്ച ഒരു ചിത്രം.

2009ല്‍ കാടുപിടിച്ചിരുന്ന സ്ഥലത്ത് 2019ല്‍ മെഡിക്കല്‍ കോളജ് ഉയരുന്നതിന്റെ ചിത്രമാണ് അടൂര്‍ പ്രകാശ് പങ്കുവെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ആരോഗ്യമന്ത്രിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ അടൂര്‍ പ്രകാശ് അനുവദിച്ചതാണ് കോന്നി മെഡിക്കല്‍ കോളജ്.

രണ്ട് പ്രാവശ്യം മന്ത്രിയായി ചുമതലയേറ്റപ്പോഴും മികച്ച സേവനങ്ങളാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ട് തന്നെ ഇതൊക്കെയാണ് ചലഞ്ച് എന്ന് പറഞ്ഞ് ധാരാളം ആളുകള്‍ അടൂര്‍ പ്രകാശിന്റെ പോസ്റ്റും ചിത്രവും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന്റെ പേര് സജീവ ചര്‍ച്ചയില്‍ തുടരുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ 10 ഇയര്‍ ചലഞ്ചും വൈറലായിരിക്കുന്നത്.

Related posts