റാന്നി: പാർട്ടി സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെയല്ല കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അടൂർ പ്രകാശ് എംഎൽഎ. റാന്നി ഇടത്തറയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്വവും പിണറായി വിജയൻ മനസിലാക്കണം. പിണറായിയുടെ ഏകാധിപത്യശൈലിയും ധാർഷ്ഠ്യവും കേരളത്തിന്റെ സംസ്കാരത്തിനു ചേർന്നതല്ല. രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സംഘപരിവാർ നേതാക്കന്മാർക്ക് ജനങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ എന്ത് അവകാശമാണുള്ളതെന്നും അടൂർ പ്രകാശ് ചോദിച്ചു.
ബൂത്ത് പ്രസിഡന്റ് ഒ.സി. മാത്യു അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, ലിജു ജോർജ്, സാമുവേൽ കിഴക്കുപുറം, തോമസ് അലക്സ്, മണിയാർ രാധാകൃഷ്ണൻ, ഫ്രെഡി ഉമ്മൻ, ലത സുരേഷ്, ജോജി തോമസ്, റീന ജയിംസ്, ജിനു ഡേവിഡ്, തോമസ് മാത്യു, ജോർജ് മാത്യു, കെ.പി. ഗോപാലകൃഷ്ണൻ നായർ, കുഞ്ഞുമോൻ വലിയകാലായിൽ, ഷാജി മാനാപ്പള്ളി, രാജു ആന്റണി, സബി താഴത്തില്ലത്ത് എന്നിവർ പ്രസംഗിച്ചു.