ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കോന്നി സീറ്റിലെ സ്ഥാനാര്‍ഥിത്വത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമുദായത്തിനുള്ളിലെ കുലംകുത്തിയാണ് അടൂർ പ്രകാശെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മതാധിപത്യം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും ഭൂരിപക്ഷ സമുദായത്തിന് ഇടംനല്‍കാത്തത് ജനാധിപത്യമല്ലെന്നും പറഞ്ഞ വെള്ളപ്പള്ളി നടേശൻ അടൂർ പ്രകാശ് കപടമതേതരവാദിയാണെന്നും സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെക്കുന്നയാളാണെന്നും കുറ്റപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡണ്ടായ റോബിന് പീറ്ററിന്റെ പേര് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.