അടൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ വിജയിച്ചപ്പോഴും യുഡിഎഫ് സ്ഥാനാർഥി മൂന്നാംസ്ഥാനത്തായ അടൂർ മണ്ഡലത്തിലെ വോട്ടിംഗ് രീതി വ്യത്യസ്തം. എൽഡിഎഫ് ഒന്നാമതും ബിജെപി രണ്ടാമതുമാണെങ്കിലും മണ്ഡലത്തിലെ ബൂത്തുകളിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകളിൽ നല്ലൊരു ശതമാനവും ബിജെപി സ്വന്തമാക്കിയിട്ടുണ്ട്.
നാടൊട്ടുക്ക് യുഡിഎഫ് വൻ മുന്നേറ്റം കുറിച്ചപ്പോഴും അടൂരിൽ പിന്നിലായതു സംബന്ധിച്ചു പാർട്ടിതലത്തിലും ചർച്ചകൾക്കു വേദിയുണ്ടായിട്ടില്ല. സംഘടനാ സംവിധാനത്തിന്റെ പാളിച്ച അടൂർ മണ്ഡലത്തിലാകമാനം പ്രകടവുമാണ്.
ബിജെപി ഒന്നാമതെത്തിയ ബുത്തുകളിലധികവും യുഡിഎഫ് മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടു. ചുരുക്കംചില ബൂത്തുകളിൽ മാത്രമേ എൽഡിഎഫ് മൂന്നാമതായിട്ടുള്ളൂ.
അപ്രതീക്ഷിതമായ മുന്നേറ്റമാണ് ബിജെപി പല ബൂത്തുകളിലും നടത്തിയത്. പന്തളം നഗരസഭ, പന്തളം തെക്കക്കര, ഏറത്ത് ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്തെങ്കിലും അടൂർ മണ്ഡലത്തിലാകമാനം ബൂത്തുതലത്തിൽ ബിജെപി നേടിയ മുന്നേറ്റം ശ്രദ്ധേയമാണ്.
ശക്തമായ മത്സരം എൽഡിഎഫുമായി ബിജെപി നടത്തിയപ്പോൾ യുഡിഎഫ് മൂന്നാംസ്ഥാനത്താകുകയും ചെയ്തു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ബിജെപി നടത്തിയ പ്രചാരണം മറ്റു പല മണ്ഡലങ്ങളിലും യുഡിഎഫിന് കൂടി അനുകൂലമായ സാഹചര്യമാണുണ്ടാക്കിയതെങ്കിൽ അടൂരിൽ യുഡിഎഫ് വോട്ടുകളിലാണ് വിള്ളലുണ്ടാക്കിയത്
സംസ്ഥാനത്ത് എൽഡിഎഫിന് നിലനിർത്താനായ മണ്ഡലങ്ങളിലൊന്നാണ് അടൂർ.
റ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മാവേലിക്കരയിൽ മത്സരിച്ചു പരാജയപ്പെട്ടതിനാൽ ഉപതെരഞ്ഞെടുപ്പ് ഭീഷണി ഒഴിവാകും. എന്നാൽ സമീപ മണ്ഡലമായ കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് അടൂരിന്റെ രാഷ്ട്രീയത്തെയും ബാധിക്കും.