ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്തു; അ​ടി​മ​ക​ളെ പോ​ലെ ജോ​ലി ചെ​യ്യി​പ്പി​ച്ചു; വെ​ളു​ത്ത വ​ർ​ഗ​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് മേ​ൽ കു​റ്റം ചു​മ​ത്തി

ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത് അ​ടി​മ​ക​ളാ​ക്കി​വ​ച്ച ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി കോ​ട​തി. വെ​സ്റ്റ് വെ​ർ​ജീ​നി​യ​യി​ലെ ധ​നി​ക​രും വെ​ളു​ത്ത വ​ർ​ഗ​ക്കാ​രു​മാ​യ ഡൊ​ണാ​ൾ​ഡ് റേ ​ലാ​ന്‍റ്സ് (63), ജീ​ൻ കേ ​വൈ​റ്റ്ഫെ​ത​ർ (62) എ​ന്ന ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

6, 9, 11, 14, 16 എ​ന്നീ വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള അ​ഞ്ച് കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ ദ​ത്തെ​ടു​ത്തി​രു​ന്ന​ത്.​കു​ട്ടി​ക​ളെ അ​ടി​മ​ക​ളെ പോ​ലെ ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യും, തൊ​ഴു​ത്തി​ൽ ഉ​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും, അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ളാ​യ മൂ​ല​മാ​ണ് ദ​ന്പ​തി​ക​ൾ കു​ഞ്ഞു​ങ്ങ​ളെ​ക്കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ച്ച​ത്. കി​ട​ക്ക​യി​ല്ലാ​തെ കോ​ൺ​ക്രീ​റ്റി​ൽ ത​റ​യി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ ഉ​റ​ങ്ങി​യി​രു​ന്ന​ത്. കൊ​ടും ത​ണു​പ്പി​ൽ പോ​ലും വി​രി​ക്കാ​ൻ ഒ​രു തു​ണി പോ​ലും കു​ട്ടി​ക​ൾ​ക്ക് ഇ​വ​ർ ന​ൽ​കി​യി​ല്ല.

കു​ട്ടി​ക​ളെ അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് 12 മ​ണി​ക്കൂ​ർ മു​മ്പാ​ണ് അ​വ​സാ​ന​മാ​യി ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്ത​ട​ക്കം പ​ല കു​റ്റ​ങ്ങ​ളും ദ​മ്പ​തി​ക​ൾ​ക്കു​മേ​ൽ ചാ​ർ​ത്തിയാണ് കേസെടുത്തത്.

 

 

Related posts

Leave a Comment