ചേർത്തല: രണ്ടു വയസ് തികയും മുന്പേ ഓർമശക്തിയിലെ ജീനിയസ്. ചെറുപ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നു സ്വന്തമാക്കിയ അറിവുകളാണ് ഈ കൊച്ചു മിടുക്കിയെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നേട്ടത്തിന് അർഹയാക്കിയത്.
ചേർത്തല പാണാവള്ളി സ്വദേശികളായ സച്ചു-അഞ്ജലി ദമ്പതികളുടെ ഒന്നര വയസുകാരി അഥർവ കെ.എസ്.എന്ന മിടുക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, കലാസ് വേൾഡ് റിക്കാർഡുകൾ സ്വന്തമാക്കിയത്.
സംസാരിക്കാൻ പ്രായമായിട്ടില്ലെങ്കിലും പക്ഷികൾ, നിറങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഹനങ്ങൾ അങ്ങനെ എന്തിനെയും ഈ മിടുക്കി കാണിച്ചുതരും. ഒറ്റത്തവണ കാണിച്ചുകൊടുത്താൽ മനഃപാഠമാക്കാനുള്ള അഥർവയുടെ കഴിവ് അമ്മയാണ് ആദ്യം മനസിലാക്കിയത്.
അച്ഛനും അമ്മയും പറഞ്ഞു കൊടുത്തതെല്ലാം അവൾ മനപ്പാഠമാക്കി പറഞ്ഞുതുടങ്ങി.ഒട്ടുംവൈകാതെ തന്നെ റിക്കാർ ഡുകൾ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. കൂടുതലായി സംസാരിച്ചു തുടങ്ങുമ്പോൾ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കാൻ തയാറെടുക്കുകയാണ് മാതാപിതാക്കൾ.
ദേവരാജൻ പൂച്ചാക്കൽ