മോഹൻലാലിന്റെ കരിയറിലെ വൻ ജനപ്രീതി നേടിയ കഥാപാത്രമായ ആടുതോമ വീണ്ടുമെത്തുന്നു. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ഇന്നും ലാലേട്ടൻ ആരാധകർക്ക് ആവേശമാണ്.
തിയറ്ററുകളിൽ സ്ഫടികം കണ്ടിട്ടില്ലാത്ത പുത്തൻ തലമുറയ്ക്കായി സിനിമയുടെ ഡിജിറ്റൽ പതിപ്പ് തിയറ്ററുകളിലെത്തിക്കുകയാണ് ലാൽ ഫാൻസ്. ‘ഇതെന്റെ പുത്തൻ റേബാൻ ഗ്ലാസ്’, ‘ഓട്ടക്കാലണ’, ‘എ പ്ലസ് ബി ദി ഹോൾ സ്ക്വയർ’ തുടങ്ങിയ ഡയലോഗുകൾ ഇന്നും മലയാളികൾ ഏറ്റുപറയുന്നു.
മോഹൻലാലിന്റെ പിറന്നാളായ മേയ് 21നാണ് സിനിമ തിയറ്ററുകളിൽ എത്തുക. മുന്പ് നരസിംഹവും മോഹൻലാൽ ഫാൻസ് തിയറ്ററിലെത്തിച്ചിരുന്നു.