തിരുവല്ല: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിയെ വിവാഹ തട്ടിപ്പു കേസിൽ വെറുതേ വിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിൽ 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടിൽ മോഷണ തൊണ്ടിമുതൽ ഒളിപ്പിച്ചതായും പോലീസ് കുറ്റപത്രം നല്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ കിരണ്‍ രവിയും പ്രതിക്കുവേണ്ടി സിബി ജെയിംസ് മൈലേട്ടുമാണ് ഹാജരായത്.