തിരുവനന്തപുരം: മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് എംഎൽഎയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടടുത്താണ് ഇദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെട്ടത്.
ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി ഐസിയുവിലാണ് ഇപ്പോൾ മുൻമന്ത്രി ചികിത്സയിലുള്ളത്.