നീതിക്കുവേണ്ടി കാത്തിരുന്ന സരിതയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തം! ഇനിയെങ്കിലും ആ സ്ത്രീ തലയുയര്‍ത്തി നില്‍ക്കട്ടെ; സോളാല്‍ വിഷയത്തില്‍ സരിതയുടെ അഭിഭാഷകന്‍ ആളൂരിന് പറയാനുള്ളത്

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്കയാളുകളും പ്രതികരണങ്ങള്‍ നടത്തുകയും അവയില്‍ പലതും വിവാദമാവുകയും ചെയ്തിരുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ആളൂര്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആളൂര്‍ പറയുന്നതിങ്ങനെ..

വലതുപക്ഷ രാഷ്ട്രീയത്തിലെ കരുത്തന്മാര്‍ വിവാദസ്ത്രീ ആയ സരിതയുടെ നിയമ പോരാട്ടത്തിനൊടുവില്‍ കൊമ്പു കുത്തുകയാണെന്നും, വ്യവസായമെന്ന സംരംഭവുമായി കടന്നു വന്ന സരിതയെന്ന സ്ത്രീയുടെ മടികുത്തിനും മാനത്തിനും വിലപറഞ്ഞവര്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കി നീതിക്ക് വേണ്ടി കാത്തിരുന്ന സരിതക്കു ഇത് അഭിമാനമുഹൂര്‍ത്തം തന്നെയാണെന്നും അഡ്വ. ആളൂര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് ആളൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കേരളത്തിന്റെ തെരുവീഥികളില്‍ അഭിനവ വാസവദത്ത എന്ന് വിളിക്കപ്പെട്ടു അപമാനിക്കപ്പെട്ട തല താഴ്ത്തി നിന്ന അവര്‍ ഇന്ന് സോളാര്‍ കമ്മീഷനിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തല ഉയര്‍ത്തി നില്ക്കും. ഉമ്മന്‍ചാണ്ടി അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ക്കെതിരെ സരിതയുടെ പരാതിയില്‍ അഴിമതിക്കും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചപ്പോള്‍ അഭിമാനത്തോടെ അവര്‍ നിവര്‍ന്നു നിന്നു. ആ സ്ത്രീ നിവര്‍ന്ന് അഭിമാനത്തോടെ നില്ക്കട്ടേ- അളൂര്‍ പറഞ്ഞു.

ഒരാണ്ട് നീണ്ടു നിന്ന നിയമയുദ്ധത്തില്‍ സരിതക്കു വേണ്ടുന്ന നിയമോപദേശങ്ങള്‍ നല്‍കിയതും അതുമൂലം തനിക്കേല്‍ക്കേണ്ടി വന്ന അധിക്ഷേപങ്ങള്‍ക്ക് ചെവികൊടുക്കാതെയും മുന്നോട്ടുപോയ വ്യക്തിയാണ് അഡ്വ ആളൂര്‍. സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത ഉന്നയിച്ച നാല് ചോദ്യങ്ങളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരിലേക്കു കേസ് എത്തിനില്‍ക്കുന്നതെന്നതും ആളൂരിന്റെ മാത്രം കഴിവാണ്. മുഖം നോക്കാതെ നിടപടിയെടുത്ത സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും അഡ്വ. ആളൂര്‍ പറഞ്ഞു.

Related posts