അഞ്ചു വയസുകാരി ചാന്ദ്നിയുടെ മരണത്തില് നിന്ന് കേരളക്കര ഇപ്പോഴും മുക്തമായിട്ടില്ല.
ബാലികയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ അസഫാക് ആലം മുമ്പ് പോക്സോക്കേസില് ജാമ്യത്തിലിറങ്ങിയ മുങ്ങിയ പ്രതിയാണെന്നത് അമ്പരപ്പുളവാക്കുകയാണ്.
പൊതുവെ ഇത്തരം കേസുകളില് പ്രതിഭാഗത്തിനൊപ്പം നിലകൊള്ളുന്ന അഡ്വ.ബി ആളൂര് ഇത്തവണ വാദിഭാഗത്തിനൊപ്പമാണെന്നുള്ള വാര്ത്തകളാണ് ഇപ്പോള് പുറത്തു വരുന്നത്.
താന് വാദി ഭാഗം ഏറ്റെടുക്കും എന്ന് ആളൂര് പറയുന്നു. താന് ചാന്ദിനി മോള്ക്ക് ഒപ്പമാണെന്ന് പറഞ്ഞ ആളൂര് ഇതേ കുറിച്ച് ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചുവെന്നും പറഞ്ഞു.
ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കാപാലികന് പരമാവധി ശിക്ഷയായ തൂക്കുകയര് വാങ്ങി നല്കും അദ്ദേഹം പറഞ്ഞു.
തന്നെ ഒരിക്കലും പണം കൊണ്ടോ മറ്റ് കാര്യങ്ങള് കൊണ്ടോ സ്വാധീനിക്കാന് കഴിയില്ല. 12 വയസിന് മുകളില് ബലാത്സംഗം ജീവപര്യന്തം ആണ്. ഇത് നിര്ഭയ കേസിനോട് അടുത്ത് നില്ക്കുന്ന കേസ് തന്നെ ആളൂര് പറഞ്ഞു.
ബീഹാര് സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ് പ്രായമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്.
പ്രതി അസഫാക്, ഇവര് താമസിച്ചിരുന്ന അതേ കെട്ടിടത്തില് രണ്ടു ദിവസം മുമ്പ് താമസിക്കാനെത്തിയയാളായിരുന്നു. മാതാപിതാക്കള് ഇല്ലാതിരുന്നപ്പോഴാണ് ഇയാള് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.