എന്നാലും എന്റെ രാജേഷേ…പിന്‍വാതില്‍ നിയമനം നടക്കുന്നില്ലെന്നു പറയുന്നത് പച്ചക്കള്ളം ! ഈ സര്‍ക്കാരിന്റെ കാലത്തെ പല വഴിവിട്ട നിയമനങ്ങളും നേരിട്ടറിയാമെന്ന് ഹരീഷ് വാസുദേവന്‍…

ഒഴിവുകള്‍ അപ്പപ്പോള്‍ പിഎസ്‌സിയ്ക്കു റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്ന് പറഞ്ഞ സിപിഎം നേതാവ് എംബി രാജേഷിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

കെ.എ.ടി (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍) യില്‍ നിരവധി കേസുകളാണ് നിയമനം റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പരാതിയായി വരുന്നതും, കോടതി ഇടപെടുന്നതും. പിന്‍വാതില്‍ നിയമനം നടക്കുന്നില്ല എന്നതും നുണയാണ്. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന വഴിവിട്ട നിയമനങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്…

PSC നിയമനങ്ങളെപ്പറ്റി വസ്തുതകള്‍ വെച്ച് MB രാജേഷിന്റെ ഒരു വീഡിയോ കണ്ടു. മറ്റു സംസ്ഥാനങ്ങളിലെ PSC കളെയും UDF ന്റെ കാലത്തെ നിയമനങ്ങളെയും താരതമ്യപ്പെടുത്തിയതും എനിക്ക് പുതിയ വിവരങ്ങളാണ്. നിയമസഭയിലെ കണക്കുകളാണ് MB രാജേഷിന്റെ വീഡിയോയില്‍ അടിസ്ഥാനം.

സര്‍ക്കാരില്‍ ഒഴിവ് വരുന്ന നിയമനങ്ങള്‍ PSC ക്ക് അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് അതില്‍ പറയുന്നത് പക്ഷെ നുണയാണ്. KAT യില്‍ നിരവധി കേസുകളാണ് നിയമനം റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ പരാതിയായി വരുന്നതും, കോടതി ഇടപെടുന്നതും.

എത്ര പരാതിയുണ്ടെന്നറിയാന്‍ KAT യിലെ സര്‍ക്കാര്‍ പ്ലീഡറോഡ് ചോദിച്ചാല്‍ മതി. പിന്‍വാതില്‍ നിയമനം നടക്കുന്നില്ല എന്നതും നുണയാണ്. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന വഴിവിട്ട നിയമനങ്ങള്‍ നേരിട്ടറിയാം.

വര്‍ഷാവസാനം ഒരു ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാം. UDF കാലത്തേക്കാള്‍ കുറവാണ് എന്ന വാദം, തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാമെങ്കിലും, അത് അപഹാസ്യമല്ലേ??

ആ വീഡിയോയ്ക്ക് UDF ഓ BJP യോ മെറിറ്റില്‍ മറുപടി പറയുന്ന ഏതെങ്കിലും വീഡിയോയോ കുറിപ്പോ ഉണ്ടെങ്കില്‍ കാണാന്‍ താല്‍പ്പര്യമുണ്ട്. ഇക്കാര്യത്തില്‍ ഒരു കേസിനാണ്.

ലൈക്കിന്റെയോ ഡിസ്ലൈക്കിന്റെയോ എണ്ണം നോക്കിയല്ല ഒരു വിഷയത്തിന്റെയും മെറിറ്റ് തീരുമാനിക്കേണ്ടത്. മറുപുറം വീഡിയോ കാണുന്നവര്‍ അറിയിക്കുക. വിട്ടുപോകുന്ന വസ്തുതകള്‍ അറിയാനാണ്. ലിങ്കോ വാര്‍ത്തകളോ തന്നാല്‍ മതിയാകും. അഡ്വാന്‍സ് നന്ദി.

https://www.facebook.com/harish.vasudevan.18/posts/10158672275047640

എം.ബി രാജേഷിന്റെ വീഡിയോ:

https://www.facebook.com/mbrajeshofficial/videos/926754394498645/?t=3

Related posts

Leave a Comment