സാ​ല​റി​യൊ​ക്കെ​ത്ത​രാം പ​ക്ഷെ കൂ​ടെ യാ​ത്ര ചെ​യ്യു​ക​യും എ​ല്ലാ​ത്തി​നും സ​ഹ​ക​രി​ക്കു​ക​യും വേ​ണം ! സി​നി​മാ​രം​ഗ​ത്തു നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി മ​ഞ്ജു​വാ​ണി

എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത നി​വി​ന്‍​പോ​ളി ചി​ത്രം ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് മ​ഞ്ജു​വാ​ണി ഭാ​ഗ്യ​ര​ത്‌​നം.

അ​ഭി​ഭാ​ഷ​ക​യാ​യ മ​ഞ്ജു​വാ​ണി അ​ഭി​ന​യ​ത്തോ​ടൊ​പ്പം നൃ​ത്ത രം​ഗ​ത്തും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ ത​നി​ക്ക് സി​നി​മ മേ​ഖ​ല​യി​ല്‍ നേ​രി​ട്ട ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍.

2013ല്‍ ​ഉ​ണ്ടാ​യ സം​ഭ​വ​മാ​ണ് മ​ഞ്ജു റാ​ണി ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്ക​വെ​ച്ചി​രി​ക്കു​ന്ന​ത്.

മ​ഞ്ജു റാ​ണി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

013ല്‍ ​ആ​ണെ​ന്നാ​ണോ​ര്‍​മ്മ!
എ​ഫ് ബി ​യി​ല്‍ ഞാ​ന്‍ ഷെ​യ​ര്‍ ചെ​യ്ത സൗ​ണ്ട്ക്ലൗ​ഡി​ലെ പാ​ട്ട് എ​ന്നെ കൊ​ണ്ടെ​ത്തി​ച്ച​ത് ഒ​രു സിം​ഹ​ത്തി​ന്റെ മ​ട​യി​ല്‍.

വി​വാ​ഹി​ത​നും പി​താ​വു​മൊ​ക്കെ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ലാ​ണ് പോ​കാ​നൊ​രു​ങ്ങു​ന്ന​ത്. ലൊ​ക്കേ​ഷ​ന്‍ പ​റ​ഞ്ഞു ത​രാ​ന്‍ സിം​ഹം എ​ന്നെ ഫോ​ണി​ല്‍ വി​ളി​ക്കു​ന്നു.

ഒ​ടു​വി​ല്‍ ആ ​ഡ​യ​ലോ​ഗും – ‘ഫ്‌​ലാ​റ്റി​ല്‍ എ​ന്റൊ​പ്പം എ​ന്റെ ഗേ​ള്‍​ഫ്ര​ണ്ട് ഉ​ണ്ടാ​വും, കു​ഴ​പ്പ​മൊ​ന്നും ഇ​ല്ല​ല്ലോ ല്ലേ?’

​അ​ന്നേ​രം മ​ന​സ്സ് വി​ളി​ച്ചു പ​റ​ഞ്ഞ​ത് വാ​ട്ട് ദ് ​ഫ​ക്ക് എ​ന്നാ​ണ്. ഭാ​ര്യ​യും കു​ട്ടി​യു​മു​ള്ള​വ​ന് ഗേ​ള്‍​ഫ്ര​ണ്ട് ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് എ​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല, എ​ന്നാ​ല്‍ അ​തെ​നി​ക്ക് കു​ഴ​പ്പ​മാ​വു​മോ എ​ന്ന് ചോ​ദി​ക്കാ​ന്‍ തോ​ന്നി​യ ആ ​മ​ന​സ്സു​ണ്ട​ല്ലോ, അ​തി​ന്റെ ചെ​റി​യൊ​രം​ശം മ​തി​യാ​യി​രു​ന്നു, കെ​ട്ടി​ക്കൊ​ണ്ടു​വ​ന്നു കൊ​ച്ചു​ങ്ങ​ളെ​മു​ണ്ടാ​ക്കി പ​കു​തി​ക്ക് വ​ച്ചു​പേ​ക്ഷി​ച്ച ഭാ​ര്യ​യോ​ട് കാ​ണി​ക്കാ​ന്‍.

പൂ​ച്ച​ക്കെ​ന്ത് പൊ​ന്നു​രു​ക്കു​ന്നി​ട​ത്ത് കാ​ര്യം! അ​തു​കൊ​ണ്ട്, ചെ​ന്ന് കേ​റി​യ​പ്പോ ക​ണ്ട ഒ​രു കൊ​ച്ചു പെ​ണ്ണ് (സോ​ഫ​യി​ല്‍ ക​യ​റി​യി​രു​ന്ന് ഉ​ച്ച​യൂ​ണി​നു​ള്ള ബീ​ന്‍​സ് അ​രി​യു​ന്നു​ണ്ടാ​യി​രു​ന്നു) അ​വ​ള്‍​ക്കി​തെ​ന്തി​ന്റെ കേ​ട് എ​ന്ന് തോ​ന്നി​യെ​ങ്കി​ലും, ആ​രാ​ന്റെ ജീ​വി​ത​ത്തി​ല്‍ എ​നി​ക്കെ​ന്ത് കാ​ര്യം എ​ന്നോ​ര്‍​ത്ത് ഞാ​ന്‍ പോ​യ കാ​ര്യം (ഓ​ഡി​ഷ​ന്‍) ന​ട​ത്തി ഇ​ങ്ങു പോ​ന്നു.

പി​ന്നെ ഇ​ട​ക്കൊ​ക്കെ സിം​ഹം എ​ന്നെ വി​ളി​ക്കു​ക​യും, ടെ​ക്സ്റ്റ് മെ​സ്സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ത്ത​ര​മൊ​രു കോ​ണ്‍​വ​ര്‍​സെ​ഷ​നി​ല്‍ ഒ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. ‘ഒ​രു ഫീ​മെ​യി​ല്‍ മാ​നേ​ജ​ര്‍ വേ​ണം’. ആ​ക്കാ​ല​ത്ത് ഞാ​നൊ​രു ജോ​ലി നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, കോ​ര്‍​പ്പ​റേ​റ്റ് (നാ​ഷ​ണ​ല്‍ & ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍) ജോ​ബ് എ​ക്‌​സ്പീ​രി​യ​ന്‍​സ് ഉ​ണ്ടെ​ന്നും പു​ള്ളി​ക്ക​റി​യാ​മാ​യി​രു​ന്നു.

എ​നി​ക്ക് അ​തു​വ​രെ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന സാ​ല​റി പേ ​പാ​ക്ക് കൊ​ച്ചി​യി​ല്‍ അ​ന്നൊ​രി​ട​ത്തും കി​ട്ടി​ല്ല എ​ന്ന അ​വ​സ്ഥ​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യും ഈ ​ജോ​ബ് പ്രൊ​ഫൈ​ല്‍ എ​ന്താ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ​കൊ​ണ്ട് ചോ​ദി​ച്ചു സാ​ല​റി എ​ത്ര​യാ​ണ്, ജോ​ബ് പ്രൊ​ഫൈ​ല്‍ എ​ന്തൊ​ക്കെ​യാ​ണ് എ​ന്ന്.

‘ സാ​ല​റി ഒ​രു 20000 രൂ​പ കൊ​ടു​ക്കാം, പി​ന്നെ എ​ന്റെ ഒ​പ്പം ട്രാ​വ​ല്‍ ചെ​യ്യ​ണം, കോ​ര്‍​ഡി​നേ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍, പി​ന്നെ എ​ല്ലാ​ത്തി​നും സ​ഹ​ക​രി​ക്കാ​ന്‍ റെ​ഡി ആ​യി​രി​ക്ക​ണം’.

ആ ​അ​വ​സാ​ന​ത്തെ പ്രൊ​ഫൈ​ല്‍ ഡി​സ്‌​ക്രി​പ്ഷ​ന്‍ എ​നി​ക്ക് അ​ത്ര ക്ലി​യ​ര്‍ ആ​യി​ല്ല. അ​ല്‍​പ്പം പു​ച്ഛം ക​ല​ര്‍​ത്തി​ത​ന്നെ ചോ​ദി​ച്ചു – എ​ല്ലാ​ത്തി​നും റെ​ഡി​യാ​വ​ണം എ​ന്ന് വ​ച്ചാ​ല്‍ എ​ന്താ സം​ഭ​വം?

കേ​ള്‍​ക്കാ​നി​മ്പ​മു​ള്ള ചി​രി​യി​ല്‍ പൊ​തി​ഞ്ഞു മ​റു​പ​ടി​യെ​ത്തി – ‘എ​ല്ലാ​ത്തി​നും എ​ന്ന് പ​റ​ഞ്ഞാ അ​റി​യാ​ല്ലോ, എ​ല്ലാ​യി​ട​ത്തും എ​നി​ക്ക് ഗേ​ള്‍​ഫ്ര​ണ്ടി​നെ കൊ​ണ്ടു​പോ​കാ​ന്‍ പ​റ്റി​ല്ല, അ​പ്പോ എ​നി​ക്കൊ​രു കൂ​ട്ട്…’

മ​ന​സ്സി​ല്‍ വ​ന്ന തെ​റി വാ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കാ​തെ ഞാ​നും പ​റ​ഞ്ഞു – എ​ന്റെ പ​രി​ച​യ​ത്തി​ലെ​ങ്ങും അ​ത്ത​ര​ത്തി​ലൊ​രാ​ളി​ല്ല, എ​ങ്ങാ​നും ക​ണ്ടു​മു​ട്ടി​യാ ഞാ​നി​ക്കാ​ര്യം മ​ന​സ്സി​ല്‍ വ​ച്ചോ​ളാം

അ​തെ ഇ​ത്ത​രം ഊ​ള​ത്ത​രം മ​ന​സ്സി​ല്‍ വ​ക്കു​ക​യ​ല്ലാ​തെ മാ​മാ​പ​ണി​ക്കി​റ​ങ്ങാ​ന്‍ വ​യ്യ​ല്ലോ! എ​ന്താ​യാ​ലും ക​ണ്ടു​മു​ട്ടി​യ ഗേ​ള്‍​ഫ്ര​ണ്ടി​നെ മ​ന​സ്സാ ന​മി​ച്ചു, ക​ണ്ടി​ട്ടി​ല്ലാ​ത്ത ഭാ​ര്യ​യോ​ട് മ​ന​സ്സി​ല്‍ പ​റ​ഞ്ഞു – നീ ​നി​ന്റെ പാ​ട് നോ​ക്കി ജീ​വി​ക്ക് പെ​ണ്ണേ.

സിം​ഹ​ത്തോ​ടും പ​റ​ഞ്ഞു, അ​ളി​യാ നീ ​സിം​ഹ​മ​ല്ല​ടാ പു​ലി​യാ പു​ലി.
കാ​ലം അ​ത് വീ​ണ്ടും തെ​ളി​യി​ക്കു​മ്പോ​ള്‍ ഇ​തി​വി​ടെ പ​റ​യ​ണ​മെ​ന്ന് തോ​ന്നി…. അ​പ്പോ ശെ​രി

NB: അ​ന്ന് ഓ​ഡി​ഷ​നി​ല്‍ പാ​ടി​യ പാ​ട്ട് ഇ​വി​ടെ പാ​ടി​യി​ടാ​മേ, ഗം​ഭീ​രം എ​ന്നാ​ണ് അ​ന്ന് സിം​ഹ​പ്പു​ലി മൊ​ഴി​ഞ്ഞ​ത് ??

Related posts

Leave a Comment