കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് അദ്ദേഹം ഹാജരായത്. ബുധനാഴ്ച പ്രതീഷ് ചാക്കോയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതീഷിന്റെ ജാമ്യ ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ നിർദേശം.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ് പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം.