കഴിഞ്ഞ ദിവസം പാറ്റ്നയിലെ കോടതി വളപ്പിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് നടന്നത്. കെട്ടിടത്തിന് മുകളിൽ കയറി ഒരു അഭിഭാഷകൻചാടിച്ചാവുമെന്ന് ഭീഷണിപ്പെടുത്തി. പാറ്റ്നയിലെ ഹൈക്കോടതി വളപ്പിലാണ് ഈ നാടകീയരംഗങ്ങളെല്ലാം അരങ്ങേറിയത്.
ഇവിടെ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. അഭിഭാഷകൻ അവർക്ക് മുന്നിൽ വച്ചാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
വീഡിയോയിൽ ഇവിടെ കൂടിനിന്ന ആളുകൾ ഇയാളോട് താഴേക്കിറങ്ങാൻ ആവശ്യപ്പെടുന്നതും കാണാം. താഴേക്കിറങ്ങി വരാൻ കയർ തരാമെന്നും ചിലരൊക്കെ പറയുന്നുണ്ട്. എന്നാൽ, താഴേക്കിറങ്ങാൻ ഇയാൾ ഒരുതരത്തിലും തയ്യാറാവുന്നില്ല. അവിടെ തന്നെ ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
തനിക്ക് അനുകൂലമായി കോടതി വിധി പറയാത്തതിനെ തുടർന്നാണത്രെ ഇയാൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുകേഷ് കുമാർ എന്നാണ് ഈ അഭിഭാഷകന്റെ പേര്.
കേസ് പിൻവലിക്കാൻ മുകേഷ് കുമാർ ഒരു അപേക്ഷ നൽകിയിരുന്നു. അത് കോടതി തള്ളി. ഇത് കേട്ടതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത്.
पटना हाईकोर्ट की बिल्डिंग से एक वकील ने छलांग लगा दी, एक केस से परेशान होकर उन्होंने छलांग लगाई है#Bihar #BiharNews pic.twitter.com/ofiNFOWrDh
— FirstBiharJharkhand (@firstbiharnews) February 2, 2024