തളിപ്പറമ്പ്: അഭിഭാഷകന്റെ വീട്ടില്‍ കവർച്ച. രണ്ട് പവന് സ്വര്‍ണവളകളും 7000 രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞിരങ്ങാട്ടെ പി.അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും വീട് പൂട്ടി പുറത്തുപോയിരുന്നു. ഇന്നലെ മുകളിലത്തെ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് രണ്ട് ഓരോ പവന് തൂക്കമുള്ള വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്.
വീട് പൂട്ടി പുറത്തുപോയപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വാതിലുകളും ജനാലകളുമൊന്നും പൊളിച്ചതായി കാണുന്നില്ല. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.