ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ ആന മെലിഞ്ഞാല്‍ തൊഴുത്തിലേ കെട്ടാവൂ എന്നാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന തന്റെ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറയാതെ പറഞ്ഞിരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയാണ് വൈറലായത്.
ത്രിപുരയില്‍ ബിപ്ലവ് ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അദ്വാനിയെ മോദി അവഗണിച്ച് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ മോദിയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ഗുരുവിന് ശിഷ്യന്റെ ദക്ഷിണ എന്ന പേരില്‍ വീഡിയോ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വേദിയിലേക്ക് കയറിവന്ന മോദിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച് മോദി നടന്ന് പോവുന്നതാണ് വീഡിയോയില്‍.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്. മറ്റുള്ളവരുടെ അഭിവാദ്യത്തിന് മറുപടി നല്കിയ മോദി അദ്വാനിയെ പരിഗണിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. വേദിയില്‍ അദ്വാനിക്ക് സമീപമുണ്ടായിരുന്ന മണിക് സര്‍ക്കാരിനോട് സംസാരിക്കാന്‍ മോദി പ്രത്യേകം സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
Modi gadi vantininda vishame. pic.twitter.com/GEfd33rfXr
— Nagarjunagoud7 (@Nagarjunagoud72) March 10, 2018