‘ആ മോഹവും നടക്കില്ല’ പടിയിറങ്ങാതെ ഇനിയെന്തു ചെയ്യും? അദ്വാനിക്ക് സീറ്റ് നിഷേധിച്ചത് കോൺഗ്രസ് ആയുധമാക്കുന്നു 

നിയാസ് മുസ്തഫ


ബി​ജെ​പി​യു​ടെ ത​ല മു​തി​ർ​ന്ന നേ​താ​വ് എ​ൽ​കെ അ​ദ്വാ​നി ഒ​ടു​വി​ൽ മ​ന​സി​ല്ലാ മ​ന​സോ​ടെ രാ​ഷ്‌‌​ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു​വ​രു​ന്ന എ​ൽ​കെ അ​ദ്വാ​നി​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ച്ച​ത് ബി​ജെ​പി​യി​ലെ ത​ന്നെ പ​ല നേ​താ​ക്ക​ളെയും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

നി​ല​വി​ൽ 91 വ​യ​സു​ണ്ട് എ​ൽ​കെ അ​ദ്വാ​നി​ക്ക്. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ലോ​ക്സ​ഭാം​ഗ​മാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ കൂ​ടി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ൽ​കെ അ​ദ്വാ​നി​യെ​ത്തേ​ടി ഒ​രു റി​ക്കാ​ർ​ഡ് എ​ത്തു​മാ​യി​രു​ന്നു. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ൾ എ​ന്ന റി​ക്കാ​ർ​ഡ്. പ​ക്ഷേ അ​തു​ണ്ടാ​വില്ല.

മ​ത്സ​രി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് അ​ദ്വാ​നി പാ​ർ​ട്ടി​യെ അ​റി​യി​ച്ച​താ​ണ്. ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഒ​രു ത​വ​ണ കൂ​ടി മ​ത്സ​രി​ച്ചാ​ൽ പാ​ട്ടും​പാ​ടി വീ​ണ്ടും ജ​യി​ക്കു​മാ​യി​രു​ന്നു. എ​ന്നി​ട്ടും ഒ​രു​കാ​ല​ത്ത് ബി​ജെ​പി​യു​ടെ ഗ​ർ​ജി​ക്കു​ന്ന സിം​ഹ​മാ​യ അ​ദ്വാ​നി​യെ ത​ഴ​ഞ്ഞി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​ക​ണ​മെ​ന്ന് മ​ന​സു​കൊ​ണ്ട് നൂ​റു​വ​ട്ടം ആ​ഗ്ര​ഹി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്വാ​നി.

പ്ര​ധാ​ന​മ​ന്ത്രിക്ക​സേ​ര​യി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ പോ​ലും വി​ശ്വ​സി​ച്ചി​രു​ന്നൊ​രു കാ​ല​വു​മു​ണ്ടാ​യി​രു​ന്നു. 1991ൽ ​ആ​ദ്യ​മാ​യി എ​ൽ​കെ അ​ദ്വാ​നി ഗാ​ന്ധി​ന​ഗ​റി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തെ പി​ന്താ​ങ്ങി​യ നേ​താ​വാ​ണ് ശിഷ്യൻ കൂടിയായ ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ന് അ​തേ ന​രേ​ന്ദ്ര​മോ​ദി ത​ന്നെ ഗാ​ന്ധി​ന​ഗ​ർ സീ​റ്റ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു വി​ട്ടു​ന​ൽ​കാ​ൻ സ​മ്മ​തം മൂ​ളി അ​ദ്വാ​നി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ജീ​വി​ത​ത്തി​ന് ക​ടി​ഞ്ഞാ​ണി​ട്ടി​രി​ക്കു​ന്നു​വെ​ന്ന​ത് ഏ​റെ കൗ​തു​ക​മാ​ണ്.

ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​ണ്. 2017ൽ ​ന​ട​ന്ന ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോക്സഭാ മണ്ഡലത്തിലെ ഏ​ഴി​ൽ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി വി​ജ​യം നേ​ടി. 2014ൽ 4.83 ​ല​ക്ഷം വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്വാ​നി ഇ​വി​ടെ വി​ജ​യി​ച്ച​ത്. പ​തി​നാ​ലാം വ​യ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​ട്ടാ​ണ് അ​ദ്വാ​നി​യു​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്.

അ​തേ​സ​മ​യം, അ​ദ്വാ​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കെ​തി​രേ രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യി​ട്ടു​ണ്ട്. സ്വ​ന്തം പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ എ​ൽ കെ ​അ​ദ്വാ​നി​യെ​പോ​ലും ബ​ഹു​മാ​നി​ക്കാ​ത്ത ന​രേ​ന്ദ്ര​മോ​ദി​ക്ക് എ​ങ്ങ​നെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നാ​വും, രാ​ജ്യ​ത്തെ ബ​ഹു​മാ​നി​ക്കാ​നാ​വും എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സു​ർ​ജെ​വാ​ല ചോ​ദി​ക്കു​ന്ന​ത്.

നി​ല​വി​ൽ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡി​ന്‍റെ രാം ​സു​ന്ദ​ർ ദാ​സാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​യാ​ൾ. 2009ൽ ​ഹാ​ജി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 88-ാമ​ത്തെ വ​യ​സി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി 93ൽ ​വി​ര​മി​ച്ചു. 94ൽ ​ഇ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു.

Related posts