പെട്ടെ​ന്നൊ​രു ബ്രേ​ക്ക് ചവിട്ടേണ്ട വന്നിരുന്നങ്കിൽ; ദേശീയപാതയിൽ കാ​റി​ന്‍റെ സ​ണ്‍​റൂ​ഫി​ല്‍ കുട്ടി​ക​ളെ  ഇ​രു​ത്തി സാ​ഹ​സി​കയാ​ത്ര; നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ്


കോ​ഴി​ക്കോ​ട്: ഓ​പ്പ​ൺ വി​ൻ​ഡോ​യി​ലൂ​ടെ കാ​റിനു മു​ക​ളി​ൽ മൂ​ന്നു കു​ട്ടി​ക​ളെ ഇ​രു​ത്തി അ​പ​ക​ട​ക​ര​മാ​യ ഡ്രൈം​വിം​ഗ്. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ദ​മം​ഗ​ല​ത്തിനു സ​മീ​പ​മാ​ണ് സം​ഭ​വം.

കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യു​ടെ​താ​ണു വാ​ഹ​നം. കെഎൽ 57 എക്സ് 7012 എ​ന്ന വാ​ഹ​ന​ത്തി​ലാ​ണു സാ​ഹ​സി​ക യാ​ത്ര. പി​ന്നാ​ലെ വ​ന്ന യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ദ്യ​ശ്യ​ങ്ങ​ളാ​ണ് നി​ല​വി​ൽ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ല സ​മ​യ​ങ്ങ​ളി​ലും ഈ ​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​കൊ​ണ്ട് അ​പ​ക​ടമു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ വേ​ണ്ടി മ​റ്റു യാ​ത്ര​ക്കാ​ർ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​മി​ത​വേ​ഗ​ത മൂ​ലം ഈ ​വാ​ഹ​ന​ത്തെ എ​ത്തി​പ്പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണു മ​റ്റു വാ​ഹ​നയാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.​നി​ര​വ​ധി വ​ള​വും തി​രി​വും ഉ​ണ്ടാ​യി​രു​ന്ന പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ളെ സ​ൺ​റൂ​ഫി​ൽ ഇ​രു​ത്തി​യു​ള്ള യാ​ത്ര.

​പെട്ടെ​ന്നൊ​രു ബ്രേ​ക്ക് ചവിട്ടേണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ പോ​ലും ഈ ​കു​ട്ടി​ക​ൾ താ​ഴെ വീ​ഴാ​നു​ള്ള ഒ​രു സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു കാഴചക്കാർ പറയുന്നു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നുത​ന്നെ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

 

Related posts

Leave a Comment