മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറി വീഡിയോ എടുത്ത യുവാവിനെ അന്വേഷിച്ചെത്തിയ ആര്‍പിഎഫ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.
ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് മുംബൈ വാഡാല സ്വദേശിയായ ഫര്‍ഹത്ത് അസം ഷെയ്ഖ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുള്ള സാഹസിക വിഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ ആര്‍പിഎഫ് സംഘം യുവാവിനായി അന്വേഷണം ആരംഭിച്ചു. ഒടുവിൽ മാസങ്ങള്‍ക്ക് ശേഷം വൈറല്‍ വീഡിയോയിലെ യുവാവിനെ കണ്ടെത്തി. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ട നിലയില്‍ യുവാവിനെ കാണുന്നത്.
വൈറൽ വിഡിയോയ്ക്ക് പിന്നാലെ സമാനമായ രീതിയില്‍ മറ്റൊരു വിഡിയോ എടുക്കാനും യുവാവ് ശ്രമിച്ചിരുന്നു. മറ്റൊരു സ്റ്റേഷനില്‍ നിന്ന് ഇത്തരത്തില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടത്തില്‍പ്പെട്ട് യുവാവിന് കൈയും കാലും നഷ്ടമാവുന്നത്.
യുവാവിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് സിആര്‍പിഎഫ് കേസ് എടുത്തില്ല. യുവാവിന്റെ അടുത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എത്തിയ വിഡിയോ സെന്‍ട്രല്‍ റെയില്‍വേ പങ്കുവെച്ചു.