ട്രോളുകള്‍, പരസ്യചിത്രങ്ങള്‍, ചെറുവീഡിയോകള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി പലതും വിവിധ കാലഘട്ടങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളും വ്യത്യസ്തമായ അവതരണരീതിയുമാണെങ്കില് പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ഇന്റര്‍നെറ്റില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരസ്യചിത്രമാണ് ഗിവിംങ്ങ് ഈസ് ദ ബെസ്റ്റ് കമ്മ്യൂണിക്കേഷന്‍ (Giving is the best Communication). തായ്ലന്ഡ് ആസ്പദമായി പ്രവര്‍ത്തിക്കുന്ന ട്രൂ മൂവ് എച്ച് (True Move H) എന്ന മൊബൈല്‍ കമ്പനി പുറത്തിറക്കിയ പരസ്യചിത്രമാണിത്. ഒരു പുതിയ മനോഭാവം ആളുകളില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് ഒരു പരസ്യചിത്രത്തിന്റെ വിജയമെന്നിരിക്കെ തായ്ലന്ഡില് നിന്നുള്ള ഈ പരസ്യചിത്രം പരിപൂര്‍ണ്ണ വിജയമാണ്. നാലുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞവരുടെ എണ്ണം തന്നെ അതിനു സാക്ഷ്യം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലിനോട് ബന്ധപ്പെട്ട ആശയമാണ് ഈ പരസ്യചിത്രം അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് പരസ്യചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരസ്യ ചിത്രത്തിന്റെ അവസാനം, ഇതിലെ പ്രധാന കഥാപാത്രമായ ഡോ. പ്രജക് അരുണ്തോങ്ങിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും കാണിക്കുന്നുണ്ട്.
Related posts
പൊളിച്ചടുക്കിയല്ലോ ചക്കരേ നീ… അസാധ്യമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന സ്കൂൾ കുട്ടി; വൈറലായി വീഡിയോ
കുഞ്ഞുങ്ങൾ എന്ത് ചെയ്താലും നമുക്ക് അത് കാണാൻ വളരെ ഇഷ്ടമാണ്. കുഞ്ഞ് മക്കളുടെ വീഡിയോയ്ക്ക് ആകും മിക്കപ്പോഴും റീച്ചും കൂടുതൽ ഉണ്ടാവുക....ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളേ … ആരും ഞങ്ങളുടെ കുഞ്ഞിനെ തൊടരുത്, ചുംബിക്കരുത്, ഫോട്ടോ എടുക്കരുത്; സുഖ വിവരം ചോദിച്ച് ആരും ഫോൺ വിളുക്കുകയും വേണ്ട; ജെൻ സീ മാതാപിതാക്കളുടെ നിയമങ്ങൾ
കാലം അതിവേഗം മുന്നോട്ട പോയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് ആളുകളുടെ ചിന്തയ്ക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 90 കളിൽ ജനിച്ചവരെയൊക്കെ തന്തവൈബാണെന്നും വസന്തങ്ങളാണെന്നുമൊക്കെ അടിച്ച് ആക്ഷേപിക്കുന്നു...ബോസിന് പലതവണ മെസേജ് അയച്ചു, മാസങ്ങളായി ഈ അവസ്ഥ തന്നെ, ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി യുവാവ്; വൈറലായി പോസ്റ്റ്
ജോലിക്കാർക്ക് കൃത്യമായി ശന്പളം കൊടുക്കാത്ത സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. മാടിനെപ്പോലെ പണി എടുപ്പിക്കും എന്നാൽ ശന്പളം ചോദിച്ചാലോ ഇന്ന്...