ന്യൂഡൽഹി: ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ ഓണ്‍ലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്ന് ദേശീയ പട്ടികജാതി കമ്മീഷനാണു വിശദീകരണം ആവശ്യപ്പെട്ടത്.
2001 ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആദിത്യ ലഖിയ അവതരിപ്പിച്ച “കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യവുമായി ബന്ധപ്പെടുത്തി പരസ്യത്തിൽ പരാമർശം ഉണ്ട്.