പല തരത്തിലുള്ള തട്ടിപ്പുകൾ നമ്മൾ ദിനംപ്രതി കാണാറുണ്ട്. ചിലസമയങ്ങളിൽ നമ്മളിൽ ആരെങ്കിലുമൊക്കെ അവയിൽ വീണിട്ടുമുണ്ടാകും. ഇപ്പോഴിതാ വളര വ്യത്യസ്തമായ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്.
അജാസ്, ഇർഷാന്ത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്ത് വരുന്നത്. സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകൾക്ക് കുട്ടികൾ ജനിക്കുന്നതിനായി അവരെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്. എന്ന തരത്തിലാണ് ഇവർ പരസ്യം ചെയ്തത്. നിരവധി സ്ഥലങ്ങളിലാണ് ഇവർ പരസ്യം പതിപ്പിച്ചത്.
ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകിയിരുന്നു. പരസ്യം കണ്ട് ഇതിൽ വീണ് പോയവരുമുണ്ട്. ഇതിലുള്ള നമ്പറിലേക്ക് കോൺടാക്ട് ചെയ്തവരോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞു പണം കൈക്കലാക്കി.
എന്നാൽ ഇത് വിശ്വസിച്ച് പണം അടച്ച ആളുകൾ പിന്നീട് ഫോളോ അപ്പ് ചെയ്തപ്പോഴാണ് അറിയുന്നത് തങ്ങൾ പറ്റിക്കപ്പെട്ടതിന്റെ കാര്യം. എപ്പോഴാണോ പണം ലഭിച്ചത് അതോടെ തട്ടിപ്പുകാർ ഇവരെ ബ്ലോക്ക് ചെയ്തു പോവുകയും ചെയ്തു.
പിന്നാലെയാണ് പരാതിയുമായി ആളുകൾ രംഗത്ത് വന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടി കൂടുകയായിരുന്നു.