ചാലോട്: (കണ്ണൂർ) ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങൾ നിർമിച്ച് ശ്രദ്ധേയമാകുകയാണ് സഹോദരങ്ങൾ.
ചക്കരക്കൽ കോയ്യോട് എടപ്പാട്ട് ഹൗസിൽ പ്രകാശ് മണി -ഷീന ദമ്പതികളുടെ മക്കളായ ആശിഷ് പ്രകാശും അദ്വൈതുമാണ് ആരെയും ആകർഷിക്കുന്ന വിധത്തിൽ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ബസ്, ടൂറിസ്റ്റ് ബസ്, ട്രാവലർ, എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയവയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കൊറോണ ഭീതി ഉള്ളതിനാൽ പുറത്തു പോയി കുട്ടികളുമായി കളിക്കാൻ പറ്റാത്തത് കാരണം ധാരാളം സമയം കിട്ടുന്നതാണ് ഇതു പോലുള്ള മോഡൽ വാഹനങ്ങൾ നിർമിക്കുന്നതെന്നും അത് വലിയ മാനസീക ഉല്ലാസം തരുന്നുണ്ടെന്നും കുട്ടികൾ പറയുന്നു.
വാഹനങ്ങളുടെ പാർട്സുകളൊക്കെ ഫോം ഷീറ്റ് എന്ന് വസ്തുവിനാലാണ് നിർമിക്കുന്നത്. ഒരു വാഹനം പൂർത്തിയാക്കാൻ രണ്ടു മാസത്തോളമെടുക്കും. വാഹനങ്ങളുടെ ഡോർ തുറന്നാൽ മനോഹരമായ ക്യാബിനും, സീറ്റുകളും ഉള്ളിൽ ഒരുക്കിയിട്ടുണ്ട്.