കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിന് പിന്നാലെ ഒളിവില്‍ തുടരുന്ന ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിനായി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.
കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയമായിരുന്നു ഹൈക്കോടതി അനുവദിച്ചത്. പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റീസ് പി. ഗോപിനാഥ് ഉത്തരവിട്ടത്.
റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.
റൂറല്‍ എസ്പിക്കു ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണു മനുവിനെതിരെ കേസെടുത്തത്.
ഓഫീസിലേക്ക് വിളിച്ചുവരുത്തി മനു പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ യുവതിയുടെ പരാതി.
പി.ജി. മനു കുറ്റകൃത്യത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞു വരികയാണെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പുത്തന്‍കുരിശ്: 0484 2760594, എസ്എച്ച്ഒ ചോറ്റാനിക്കര: 94979 47190.