എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ നടപടി. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങി. നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. യുവതിയുടെ സ്വകാര്യ ദ്യശ്യങ്ങൾ പി.ജി. മനു ഫോണിൽ പകർത്തിയെന്നും ഇവർ ആരോപിച്ചു.
സംഭവത്തിൽ യുവതി പരാതി നൽകി. ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരം യുവതി നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ റൂറല്‍ എസ്പിക്ക് നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
പി.ജി. മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുളള മറ്റ് നടപടികളിലേക്ക് നീങ്ങുക. 2018 ലുണ്ടായ പീഡന കേസിൽ പൊലീസ് നിർദേശപ്രകാരം നിയമസഹായത്തിനായാണ് യുവതി പി.ജി മനുവിനെ കണ്ടത്.
തന്നെ സഹായിക്കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. 2023 ഒക്ടോബർ 10 നാണ് പീഡനം. അതിനു ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു.