കൊച്ചി: ഷൂട്ടിംഗ് സൈറ്റില്‍ വച്ച് 17കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടന്നുവെന്ന നടി രേവതിയുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമാണുണ്ടാക്കിയത്. ഇപ്പോള്‍ ഈ പരാതിയില്‍ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന് രംഗത്തെത്തിയിരിക്കുകയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
ഇതൊടൊപ്പം, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. ഇതിന് പുറമെ മീ ടു വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി രംഗത്ത് വന്നിരുന്നു.