കോട്ടയം: നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ കാറ്റിലും മഴയിലും മറിഞ്ഞു വീണ് അപകടങ്ങൾ ഉണ്ടാക്കില്ലെന്നു ഉറപ്പുവരുത്തി ഉടമകൾ നഗരസഭയിൽ സാക്ഷ്യപത്രം നൽകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഇതിനുപുറമെ നഗരസഭാ പ്രദേശത്ത് സ്വകാര്യ ഭൂമിയിലും വിവിധ സർക്കാർ വകുപ്പുകളുടെ അധീനതയിലുമുള്ള ഭൂമിയിലെ അപകടസാധ്യതയുള്ള വൃക്ഷങ്ങൾ, വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റണമെന്നും സെക്രട്ടറി അറിയിച്ചു.
ഖരമാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.