തിരക്കേറിയ റോഡിനു സമീപം സ്ഥാപിച്ചിരുന്ന ഭീമൻ പരസ്യബോർഡിൽ അബദ്ധം സംഭവിച്ച് പ്രദർശിപ്പിച്ചത് അശ്ലീല വീഡിയോ. ചൈനയിലെ ജിയാംഗ്സു സിറ്റിയിലെ ലിയാംഗിലാണ് ഏറെ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
സമീപമുള്ള ഒരു സ്ഥാപനത്തിന്റെ പരസ്യം പ്രദർശിപ്പിച്ചിരുന്ന സ്ക്രീൻ ആയിരുന്നു ഇത്. വിശ്രമ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാരിലൊരാൾ അശ്ലീല വീഡിയോ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഇയാൾ കണ്ട അശ്ലീല വീഡിയോ മുഴുവൻ പരസ്യബോർഡിൽ പ്രദർശിക്കുകയായിരുന്നു. സംഭവം കണ്ട് അമ്പരന്ന യാത്രികർ പരസ്യബോർഡിലെ ലീലാവിലാസങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഏകദേശം ഒന്നര മണിക്കൂർ ഈ അശ്ലീല വീഡിയോ പരസ്യ ബോർഡിൽ പ്രദർശനം നടത്തി. തുടർന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ ഇയാളെ വിളിക്കുകയും വീഡിയോ നിർത്തുവാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവങ്ങൾക്ക് വിരാമമായത്.