ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഭാരത് രത്ന നൽകി. അദ്വാനിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഇന്ത്യയടെ പരമോന്നത സിവിലിയൻ ബഹുമതി കൈമാറിയത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കെടുത്തു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരെയും ഭാരത് രത്ന പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരുന്നു.
ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ വച്ചു നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗും പി.വി. നരസിംഹറാവുവിന്റെ പുരസ്കാരം മകൻ പി.വി. പ്രഭാകർ റാവുവും ഏറ്റുവാങ്ങി.
എം.എസ്. സ്വാമിനാഥനു വേണ്ടി മകൾ നിത്യ റാവു പുരസ്കാരം ഏറ്റുവാങ്ങി, കർപ്പൂരി ഠാക്കൂറിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ മകൻ രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#WATCH | President Droupadi Murmu confers Bharat Ratna upon veteran BJP leader LK Advani at the latter's residence in Delhi.
— ANI (@ANI) March 31, 2024
Prime Minister Narendra Modi, Vice President Jagdeep Dhankhar, former Vice President M. Venkaiah Naidu are also present on this occasion. pic.twitter.com/eYSPoTNSPL