അയോധ്യ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.
അയോധ്യാ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്നിരക്കാരായിരുന്ന ഇരുവരും പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ആരോഗ്യകാരണങ്ങളാലാണ് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുടുംബത്തിലെ മുതിര്‍ന്നവരാണ് ഇരുവരുമെന്നും പ്രായത്തിന്റെ ബുദ്ധിമുട്ടുകളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരാനാവില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.
4,000 സന്യാസിമാരെയും 2,200 മറ്റു സന്ദര്ശകരെയുമാണു ചടങ്ങിലേക്കു ക്ഷണിച്ചിരിക്കുന്നത്. പ്രമുഖ ഹിന്ദുക്ഷേത്രങ്ങളായ വൈഷ്ണോദവി, കാശി വിശ്വനാഥ ക്ഷേത്രങ്ങളുടെ പ്രതിനിധികള്‍, മാതാ അമൃതാനന്ദമയി, രജനികാന്ത്, മുകേഷ് അംബാനി തുടങ്ങിയവരും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.