മോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, അഞ്ച് വര്‍ഷത്തിനിടെ, എല്‍.കെ.അദ്വാനി ലോക്‌സഭയില്‍ സംസാരിച്ചത് വെറും 365 വാക്കുകള്‍! 2014 നുശേഷം സഭയില്‍ സംസാരിച്ചിട്ടേയില്ല; ഹാജരിന്റെ കാര്യത്തില്‍ മുന്‍പന്തിയിലും

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനൊരുങ്ങുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നു. അഞ്ച് വര്‍ഷക്കാലം മോദിയും കൂട്ടരും ചേര്‍ന്ന് ഇന്ത്യയെ നശിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും വിമര്‍ശനവും വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ മോദി സര്‍ക്കാരന്റെ ഭരണകാലഘട്ടത്തില്‍ നിന്നുള്ള രസകരമായ ഒരു കാര്യം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ലോക്സഭയില്‍ സംസാരിച്ചത് വെറും 365 വാക്കുകള്‍ മാത്രമാണെന്നതാണത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 92 ശതമാനം ഹാജര്‍ ഉണ്ടെങ്കിലും അദ്ദേഹം ലോക്സഭയില്‍ സംസാരിക്കാറില്ല എന്നതാണ് വസ്തുത. 2014 ഡിസംബര്‍ 19 നാണ് അദ്ദേഹം ലോക്സഭയില്‍ അവസാനമായി സംസാരിച്ചത്. അതിനുശേഷം നടന്ന എല്ലാ ലോക്സഭ സമ്മേളനങ്ങളിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

അഞ്ച് ചര്‍ച്ചകളില്‍ പങ്കെടുത്താണ് അദ്വാനി 365 വാക്കുകള്‍ ഉച്ചരിച്ചിരിക്കുന്നത്. ഉച്ചരിച്ച 365 വാക്കുകളും 2014 ലായിരുന്നു. അതിനുശേഷം അദ്ദേഹം സഭയില്‍ സംസാരിച്ചിട്ടേയില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന വേളകളിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഞാന്‍ പിന്തുണയ്ക്കുന്നു എന്നുമാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് മീരാ കുമാറിനെ സ്പീക്കറായി തെരഞ്ഞെടുത്തപ്പോള്‍ അദ്വാനി 440 വാക്കുകളായിരുന്നു സംസാരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസാരിച്ചതിനെക്കാളും 75 വാക്കുകള്‍ അധികം അദ്ദേഹം ഒരു പ്രസംഗത്തില്‍ മാത്രം സംസാരിച്ചിരുന്നു

അതേസമയം 2009-2014 കാലഘട്ടത്തില്‍ 42 ചര്‍ച്ചകളില്‍ അദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്ഡ 321 ദിവസം സഭ പ്രവര്‍ത്തിച്ചപ്പോള്‍ 296 ദിവസവും അദ്ദേഹം പങ്കെടുത്തിരുന്നെങ്കിലുംേ സംസാരിച്ചത് തീര്‍ത്തും കുറച്ചാണ്.

Related posts