എ​ഇ ഓ​ഫീ​സ് നി​യ​മ​ന ര​ജി​സ്റ്റ​ർ വി​വാ​ദം; ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

ത​ളി​പ്പ​റ​മ്പ്: എ​ഇ ഓ​ഫീ​സി​ലെ നി​യ​മ​ന ര​ജി​സ്റ്റ​ർ പേ​ജ് കീ​റി ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടും ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ൽ കാ​ര​ണം പോ​ലീ​സ് ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു പേ​ജ് കീ​റി​യ​താ​രാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ പോ​ലീ​സ് ഇ​തേ​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

വി​ര​ല​ട​യാ​ള​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണു വി​വ​രം. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സി​ന് ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദ​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.

Related posts