തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.
പെരുമാതുറ പിഎച്ച്സിക്ക് സമീപം റാഫി മൻസിലിൽ അഫ്സൽ (31) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമാതുറ സ്വദേശിനിയായ പതിനേഴുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
പെരുമാതുറ ഓട്ടോസ്റ്റാന്റിൽ വർഷങ്ങളായി ഡ്രൈവറായി പ്രവർത്തിച്ച് വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
കഠിനംകുളം എസ്എച്ച്ഒ അൻസാരി , എസ്ഐ. സജു, ജിഎസ്ഐ ഷാജി, സിപിഒമാരായ നുജുമുദ്ദീൻ, ബിജു, ആനന്ദ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.