2025 എ​​എ​​ഫ്സി അ​​ണ്ട​​ർ 20 ഏ​​ഷ്യ ക​​പ്പ്; ഇന്ത്യ തോറ്റു


വി​​യ​​ന്‍റീ​​യ​​ൻ (ലാ​​വോ​​സ്): 2025 എ​​എ​​ഫ്സി അ​​ണ്ട​​ർ 20 ഏ​​ഷ്യ ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി. ഗ്രൂ​​പ്പ് ജി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് ഇ​​റാ​​നോ​​ട് തോ​​റ്റു. ശ​​ക്ത​​രാ​​യ ഇ​​റാ​​നോ​​ട് പൊ​​രു​​തി​​നി​​ന്ന ഇ​​ന്ത്യ 88-ാം മി​​നി​​റ്റി​​ലാ​​ണ് ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​ത്.

യൂ​​സ​​ഫ് മ​​സ്റെ​​യാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ര​​ണ്ടു ജ​​യ​​വു​​മാ​​യി ഇ​​റാ​​ൻ ഫൈ​​ന​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​നു യോ​​ഗ്യ​​ത നേ​​ടി. ആ​​ദ്യമ​​ത്സ​​രം ജ​​യി​​ച്ച ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ലാ​​വോ​​സി​​നെ​​തി​​രേ നാ​​ളെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം.

ആ​​ദ്യ മ​​ത്സ​​രം തോ​​റ്റ ലാ​​വോ​​സ് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മം​​ഗോ​​ളി​​യ​​യെ തോ​​ൽ​​പ്പി​​ച്ച് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. നാ​​ളെ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ക്കാ​​നാ​​യാ​​ൽ ഇ​​ന്ത്യ​​ക്കു മു​​ന്നേ​​റാം.

പ​​ത്തു ഗ്രൂ​​പ്പു​​ക​​ളി​​ലെ ആ​​ദ്യസ്ഥാ​​ന​​ക്കാ​​ർ അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലെ​​ത്തും. ഒ​​പ്പം, മി​​ക​​ച്ച ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി അ​​ഞ്ചു ടീ​​മു​​ക​​ൾ​​ക്കും നോക്കൗട്ടിലെത്താം.

Related posts

Leave a Comment