അതീവവിഷകാരികളാണ് ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക്ക് മാന്പകൾ എന്നയിനത്തിപ്പെട്ട പാന്പുകൾ. ഇപ്പൊഴിത ബ്ലാക്ക് മാന്പയെ മൊസാന്പിക് സ്പിറ്റിംഗ് കോബ്ര എന്നയിനത്തിൽപ്പെടുന്ന പാന്പ് വിഴുങ്ങുന്നതിന്റെ പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ വൈറലായി മാറുന്നു.സൗത്ത് ആഫ്രിക്കയിലെ മറാക്കെലേ നാഷണൽ പാർക്കിൽ നിന്ന് ഗൈഡും വിദ്യാർഥിയുമായ ഡാനിയേൽ ഹിച്ചിംഗ് ടാർ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
ഇത്തരത്തിൽ അപകടകാരികളായ രണ്ടു പാന്പുകൾ ഏറ്റുമുട്ടുന്നതു തന്നെ വിരളമാണെന്നാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തിനിടയിൽ സ്പിറ്റിംഗ് കോബ്രയുടെ ശരീരത്തിൽ ബ്ലാക്ക് മാന്പ കടിച്ചിട്ടുണ്ടാകുമെന്നും എന്നാൽ സ്പിറ്റിംഗ് കോബ്രയുടെ ശരീരത്തിലെ പ്രതിവിഷത്തിന്റെ ഫലമായാണ് കോബ്രയ്ക്ക് ശരീരത്തിൽ വിഷമേൽക്കാതിരുന്നതെന്നും വിദഗ്ദർ അറിയിച്ചു.ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിലാണ് സ്പിറ്റിംഗ് കോബ്രകൾ ധാരാളമായി കാണപ്പെടുന്നതെന്നും വിദഗ്ദർ അറിയിച്ചു.