അത്ര നിസാരരല്ല ആഫ്രിക്കൻ ഒച്ചുകൾ. കിഴക്കന്‍ ആഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ കണ്ടിരുന്ന ഇവ ഇന്ത്യയില്‍ ആദ്യമായെത്തിയത് 1847ല്‍ പശ്ചിമബംഗാളിലാണ്. കേരളത്തിലെത്തിയത് 1970ലാണ്. പാലക്കാട്ടായിരുന്നു ഇത്. ഇപ്പോള്‍ കേരളത്തിലെ മിക്ക ജില്ലകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുണ്ട്.
ആഫ്രിക്കൻ ഒച്ചുകളുടെ ആയുസ് ആറുമുതൽ 10 വയസു വരെയാണ്. 20 ഗ്രാം മുതല്‍ 250 ഗ്രാം വരെ തൂക്കം വയ്ക്കും. ചൂടും തണുപ്പും ഏറുമ്പോള്‍ മണ്ണിനടിയില്‍ ദീര്‍ഘകാലം കഴിയും. മഴക്കാലത്ത് പുറത്തിറങ്ങും. ഇണചേരല്‍ കഴിഞ്ഞാല്‍ എട്ടുമുതല്‍ 20വരെ ദിവസത്തിനുള്ളില്‍ മുട്ടയിടും.
100 മുതല്‍ 500വരെ മുട്ടകളാണ് ഒരുതവണ ഇടുക, ഒരുവര്‍ഷത്തില്‍ 1200 മുട്ടകള്‍ വരെ. 15 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയും. ആറുമാസത്തനുള്ളില്‍ പ്രായപൂര്‍ത്തിയാകും. ഏതു കാലാവസ്ഥയെ അതിജീവിക്കാനും എന്തും തിന്നാനുമുള്ള കഴിവാണ് പ്രത്യേകത.