കോഴിക്കോട്: വിദേശത്തുനിന്നും കോഴിക്കോട് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി താമസിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് നിര്‍ദേശം. വാടകയ്ക്കും പേയിംഗ് ഗസ്റ്റായും കോളജ് ഹോസ്റ്റലുകളിലും മതപാഠശാലകളിലും താമസിച്ചു പഠിക്കുന്നവരുടെ വിവരങ്ങളാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ശേഖരിക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ കെ.സുദര്ശന് നിര്‍ദേശം നല്‍കിയത്. ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും താമസിക്കുന്ന ഇത്തരത്തിലുള്ള വിദേശീയരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനായി അഫ്ഗാന് യുവാവ് കോഴിക്കോടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കാണാനായാണ് സിക്കന്തര്‍ എന്നയാള്‍ കോഴിക്കോടെത്തിയത്.കോഴിക്കോട്ഫാറൂഖ് കോളജ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള വീട്ടില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വിദ്യാര്‍ഥികളെ കാണാനായാണ് സിക്കന്തര്‍ കോഴിക്കോട് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇരുനില വീടിന്റെ മുകളില്‍ നിന്ന് ഫോണ്‍വിളിക്കുന്നതിനിടെ സിക്കന്തര്് താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് സിക്കന്തറിനെ കുറിച്ചും ഇവിടെ എത്തിയതിനെ കുറിച്ചും പോലീസ് അറിയുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് വിദേശത്തു നിന്ന് കോഴിക്കോട് പഠിക്കാനും മറ്റുമായി എത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവരെ സ്ഥിരമായി സന്ദര്‍ശിക്കുന്നവരെ കുറിച്ചും മറ്റും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കും.
അതേസമയം സിക്കന്തറിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഫറോക്ക് ഇന്‍സ്പെക്ടര്‍ എം.സുജിത്ത് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സിക്കന്തറിന്റെ യാത്രാവിവരങ്ങളും പാസ്പോര്‍ട്ടും പരിശോധിച്ചെങ്കിലും ഐഎസ് ബന്ധമുള്ളതായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഇന്‍സ്പെക്ടര്‍ പറയുന്നത്. സിക്കന്തര്‍ ഇപ്പോള്‍ കൊച്ചിയിലാണുള്ളത്.