അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന 700 ഐഎസ് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അഫ്ഗാന് പോലീസ്. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉയരുന്നതിനിടയില്തന്നെ ഇവരെ തിരിച്ചെത്തിക്കില്ലയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് എത്തിയാല്‍ വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് സംശയം.
ഐസിസില്‍ ചേര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയും ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കിടയില്‍ തങ്ങളുടെ മകള്‍ ഉണ്ടോ എന്ന് പരതുകയാണിപ്പോള്‍ നിമിഷയുടെ മാതാപിതാക്കള്‍. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ 200 സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അതായത് ഇതില്‍ 159 പേര് കുട്ടികളാണെന്നാണ് നാഷണല്‍ ഡെറ്റീരിയോറേറ്റ് ഫോര്‍ സെക്യൂരിറ്റി അഥവാ എന്‍ഡിഎസ് വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ അറസ്റ്റിലായവരില്‍ മിക്കവരും പാക്കിസ്ഥാന്, ജോര്‍ദാന്‍, സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങില്‍ നിന്നുള്ളവരാണെന്നാണ് ഒരു എന്‍ഡിഎസ് ഓഫീസര്‍ പറയുന്നത്.
കിഴക്കന്‍ അഫ്ഗാനില്‍ ഐഎസിന്റെ പ്രവര്‍ത്തനം ദുര്‍ബലമായതിനെത്തുടര്‍ന്നാണ് ഇത്രയധികം ആളുകള്‍ കീഴടങ്ങിയിരിക്കുന്നത്.ഇക്കൂട്ടത്തില്‍ 17 സ്ത്രീകളും 159 കുട്ടികളുമുണ്ടെന്നാണ് എന്‍ഡിഎസും അഫ്ഗാന് ഇന്റലിജന്‍സ് സര്‍വീസും സ്ഥിരീകരിച്ചിരിക്കുന്നത്. മാറിയ സാഹചര്യത്തില്‍ അഫ്ഗാനില്‍ അമേരിക്കന്‍ സേനയുടെ എണ്ണം കുറയ്ക്കുമെന്നാണ് യുഎസ് സെനറ്ററായ ലിന്‍ഡ്സെ ഗ്രഹാം പറയുന്നത്. ഇതിന്റെ ഭാഗമായി സേനയുടെ എണ്ണം 12,000ത്തില്‍ നിന്നും 86,00 ആയി കുറയ്ക്കുമെന്നാണ് കാബൂളില്‍ സംസാരിക്കവരെ ഗ്രഹാം സൂചന നല്‍കിയിരിക്കുന്നത്.
ആറ്റുകാല്‍ സ്വദേശി ഫാത്തിമ എന്ന നിമിഷയും ഭര്‍ത്താവ് പാലക്കാട് സ്വദേശി ഈസ എന്ന ബെക്സിനും ഇക്കൂട്ടത്തിലുണ്ടെന്നാണ് പ്രതീക്ഷ. ഇവരടങ്ങിയ ഫോട്ടോ അഫ്ഗാന് സേന ഇന്ത്യക്ക് കൈമാറിയതിനെ തുടര്‍ന്ന് ഇവരെ തിരിച്ചറിയുന്നതിനായി എന്‍ഐഎ ഇവര്‍ക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എന്‍ഐഎ കാണിച്ച ഫോട്ടോയില്‍ തന്റെ കൊച്ചുമകളായ ഉമ്മക്കുല്‍സുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ബുര്‍ഖാ ധാരികളായ ആ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.
സിറിയന്‍ സര്‍ക്കാര്‍ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഐസിസ് അവിടെ നിന്നും അഫ്ഗാനില്‍ എത്തി സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. സിറിയന്‍ അതിര്‍ത്തി കടന്നില്ലായിരുന്നെങ്കില്‍ ഉറപ്പായും ഇവരെയും സിറിയന്‍ നിയമത്തിന് വിധേയരാക്കി തൂക്കി കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് ദമാസ്കസിന് അടുത്തുള്ള സയ്ദ്നയാ ജയിലില്‍ രഹസ്യമായി സിറിയ തൂക്കിക്കൊന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പുറമേ ആയിരക്കണക്കിന് തടവു പുള്ളികള്‍ പീഡനത്തെയും പട്ടിണിയെയും തുടര്‍ന്ന് മരിച്ചതായും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകളില്‍ തടവുപുള്ളികളെ ദിവസവും ടയര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കാറുണ്ട്. വൈദ്യുതി കടത്തി വിട്ടും ലൈംഗികമായി പീഡിപ്പിച്ചുമെല്ലാം ക്രൂരമായ പീഡനമുറകളാണ് ഐഎസ് തടവു പുള്ളികള്‍ സിറിയന്‍ ജയിലില്‍ നേരിടുന്നത്. ചിലരൊട് മൃഗങ്ങളെ പോലെ പെരുമാറാന്‍ ആവശ്യപ്പെടുകയും മറ്റൊരു തടവു പുള്ളിയെ കൊണ്ട് മര്‍ദ്ദിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യും.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവന് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുള്ളയുടെ ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകള്‍ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതില്‍ ഇനിയും ആര്‍ക്കും വ്യക്തതയില്ല. റാഷിദ് അബ്ദുള്ള അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നു സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിനൊപ്പം ഐസിസ് കേന്ദ്രത്തിലായിരുന്ന ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇനിയു ംകഴിഞ്ഞിട്ടില്ല.