കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ കാണുന്ന വിധത്തിൽ ജനാലകൾ നിർമിക്കുന്നത് നിരോധിച്ച് താലിബാന്റെ തീട്ടൂരം.
മുറ്റം, അടുക്കള, അയൽവാസികളുടെ കിണർ, സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് കാണാൻ കഴിയുന്ന ജനാലകൾ പുതിയ കെട്ടിടങ്ങളിൽ ഉണ്ടാകരുതെന്ന് താലിബാൻ ഗവൺമെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇത്തരം ജനാലകൾ ഉണ്ടെങ്കിൽ അവ തടയണമെന്നും ഉത്തരവിലുണ്ട്.
സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും കാണുന്നത് അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്ന് സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നു.